സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ സെപ്റ്റംബറിൽ

Share:

സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ, പൊതു ബിരുദ തല പ്രാഥമിക പരീക്ഷയോടൊപ്പം 2021 സെപ്റ്റംബറിൽ നടത്താൻ പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനമായി. അതേസംബന്ധിച്ചു ഉദ്യോഗാർഥികൾക്ക് പൊതുവെ ഉണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടിയാണ് ചുവടെ ചേർക്കുന്നത് :

1 . എത്ര തസ്തികകളിൽ പെടുന്നവരെയാണ് ബിരുദ തല പ്രാഥമിക പരീക്ഷയിൽ ഉപ്പെടുത്തുക ?

37 കാറ്റഗറികളിലെ തസ്തികകൾക്കാണ് പൊതുപരീക്ഷ നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം മൂലമാണ് പരീക്ഷ മാറ്റിവെച്ചത്. സെക്രട്ടേറിയറ്റ് / പി എസ് സി പരീക്ഷയുൾപ്പെടെ ആറ് തസ്തികകളുടെ അപേക്ഷകരേയും കൂട്ടിയാണ് പൊതുപരീക്ഷ നടത്താൻ പി എസ് സി ഇപ്പോൾ ആലോചിക്കുന്നത്. മൊത്തം 43 തസ്തികകളിൽപ്പെടുന്നവരെ ഈ പരീക്ഷയിൽ ഉൾപ്പെടുത്തും.

2 . ആകെ എത്ര അപേക്ഷകരാണുള്ളത് ?

43 തസ്തികകളിലായി മുപ്പത് ലക്ഷത്തോളം അപേക്ഷകളാണുള്ളത്. ഇത് തരംതിരിക്കുമ്പോൾ മൂന്നിൽ ഒന്നായി കുറയാനാണു സാദ്ധ്യത.അങ്ങനെ വരുമ്പോൾ പത്തുലക്ഷത്തോളം പേർ പരീക്ഷ എഴുതാനായി ഉണ്ടാകും.

3 . പരീക്ഷ എഴുതുമെന്ന് ഉറപ്പുനൽകാനുള്ള തിയതി നിശ്ചയിച്ചിട്ടുണ്ടോ?

ജൂലൈ 12 വരെയാണ് ഉറപ്പ് നൽകാനുള്ള സമയം.

4 . ഏതു ഭാഷയിലാണ് പരീക്ഷ ?

ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടാകും. (നേരത്തെ ബിരുദതല പരീക്ഷക്കുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രമായിരുന്നു.)

5 . മാതൃഭാഷയിൽ ചോദ്യപേപ്പർ ലഭിക്കാൻ എന്ത് ചെയ്യണം ?

ഏത് ഭാഷയിലുള്ള ചോദ്യപേപ്പർ വേണമെന്ന് പ്രൊഫൈലിലൂടെ അറിയിക്കണം

6 . ഏതു രീതിയിലുള്ള പരീക്ഷയാണ് നടത്തുന്നത് ?

ഒ എം ആർ രീതിയിലുള്ള പരീക്ഷ. 100 ചോദ്യങ്ങൾ ഉണ്ടാകും.

7 . പരീക്ഷ എഴുതാൻ എത്ര സമയം ലഭിക്കും?

ഒരു മണിക്കൂർ 15 മിനിട്ടാണ് പരീക്ഷാസമയം.

8 .എത്ര ഘട്ടമായിട്ടാണ് പരീക്ഷ നടത്തുക?

രണ്ട് ഘട്ടമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത് .

9 . പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാൻ കഴിയുമോ ?

കഴിയും. പ്രൊഫൈലിലൂടെ ജില്ല തെരഞ്ഞെടുക്കാം.

10 . പരീക്ഷ എഴുതാനുള്ള ഉറപ്പു നൽകാതിരുന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

നിശ്ചിത തിയതിക്കകം ഉറപ്പുനൽകാതിരുന്നാൽ അപേക്ഷ റദ്ദാകും. അവർക്ക് പ്രാഥമിക പരീക്ഷ എഴുതാൻ കഴിയില്ല.

Share: