എഞ്ചിനീയർമാർക്ക് ആർമിയിൽ അവസരം
ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ എൻട്രി കോഴ്സിലേക്ക് എൻജിനിയറിംഗ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കും അപേക്ഷിക്കാം. പുരുഷൻമാരുടെ ടെക്നിക്കൽ കോഴ്സിൽ 55 ഒഴിവുകളും സ്ത്രീകളുടെ ടെക്നിക്കൽ കോഴ്സിൽ 20 ഒഴിവുകളുമുണ്ട്.
സൈനിക സേവനത്തിനിടെ മരിച്ചവരുടെ വിധവകൾക്കായി നോണ്‍ടെക്നിക്കൽ കോഴ്സിൽ ഒരു ഒഴിവ് നീക്കിവച്ചിട്ടുണ്ട്. എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ 01. 10. 2018 നുള്ളിൽ പരീക്ഷ പാസായി ബിരുദം നേടിയിരിക്കണം.
പ്രായം: 20-27 വയസ്. (1991 ഒക്ടോബർ രണ്ടിനും 1999ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ – രണ്ടു തീയതികളും ഉൾപ്പെടെ)
നോണ്‍ ടെക്നിക്കൽ കോഴ്സിന് അപേക്ഷിക്കുന്ന വിധവകൾക്ക് 19-29 വയസ്. 1988 ജൂലൈ 2നും 1998 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം . (രണ്ടു തീയതികളും ഉൾപ്പെടെ)
ശാരീരിക യോഗ്യത: ഉയരം 157.5 സെ.മീ. വനിതകൾക്ക്152 സെ.മീ. ഉയരത്തിനനുസൃതമായ തൂക്കം (വനിതകൾക്ക് 42 കി.ഗ്രാം) വേണം. ലക്ഷദ്വീപിൽനിന്നുള്ളവർക്ക് ഉയരത്തിൽ രണ്ടു സെ.മീ. ഇളവനുവദിക്കും.
കാഴ്ച: ഡിസ്റ്റന്റ് വിഷൻ Better Eye 6/6, Worse Eye 6/18. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ശാരീരിക ക്ഷമത (15 മിനിറ്റിൽ 2.4 കി.മീ. ഓട്ടം, പുഷ് അപ് 13, സിറ്റ് അപ് 25, ചിൻ അപ് 6, റോപ് ക്ലൈന്പിംഗ് 3.4 മീറ്റർ ) തെളിയിക്കണം.
തെരഞ്ഞെടുപ്പ്: പ്രാഥമിക ഘട്ട സ്ക്രീനിംഗിനു ശേഷം യോഗ്യരായവർക്ക് പരീക്ഷയ്ക്കുള്ള ലെറ്റർ അയയ്ക്കും. തുടർന്ന് എസ്എസ്ബി ഇന്റർവ്യൂ, ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം 2017 ഒക്ടോബറിൽ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ ആരംഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.join indianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. ഓണ്‍ലൈൻ അപേക്ഷാ നടപടികൾ പൂർത്തിയായാൽ രണ്ട് പ്രിന്റ് ഒൗട്ട് എടുത്ത് സൂക്ഷിക്കണം.
അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടാൽ ഇത് നൽകേണ്ടി വരും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.