പാര്‍ലമെന്ററി പ്രാക്ടീസ് കോഴ്‌സിന് അപേക്ഷിക്കാം

Share:

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് & പ്രൊസീഡിയര്‍ കോഴ്‌സിന്റെ നാലാമത് ബാച്ചിലേക്കുളള പ്രവേശനത്തിന് ഹയര്‍ സെക്കണ്ടറി/തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

റഗുലര്‍ വിദ്യാര്‍ത്ഥികള്‍, അടിസ്ഥാന യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ താത്പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിലും നേരിട്ടും തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ആഗസ്റ്റ് അഞ്ചിന് മുമ്പ് അണ്ടര്‍ സെക്രട്ടറി, പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം, റൂം നമ്പര്‍ 728, നിയമസഭാ മന്ദിരം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2512662, 2512453, 2512670, 9496551719. www.niyamasabha.org

Share: