മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ

Share:

മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈന, പാഴ്‌സി, സിക്ക്, ബുദ്ധ) 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപ്രദേശത്ത് താമസിക്കുന്ന 81,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് താമസിക്കുന്ന 1,03,000 രൂപയില്‍ താഴെയും കുടുബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.

ആറ് ലക്ഷത്തിന് താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള പുരുഷന്‍മാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശ നിരക്കിലും പരമാവധി 30 ലക്ഷം രൂപ വരെയും വായ്പ ലഭ്യമാണ്.

കാര്‍ഷിക, ചെറുകിട വ്യവസായ, സേവന മേഖലയില്‍പ്പെട്ട ഏതു നിയമാനുസൃത സംരംഭത്തിനും വായ്പ നല്‍കും. തിരിച്ചടവ് കാലാവധി പരമാവധി 60 മാസം. കൃതൃമായി തിരിച്ചടക്കുന്നവര്‍ക്ക് പലിശയില്‍ പ്രതേ്യക സബ്‌സിഡി നല്‍കും. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളിലോ വര്‍ക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, തിരൂര്‍, വണ്ടൂര്‍ ഉപജില്ലാ ഓഫീസുകളിലോ ബന്ധപ്പെടണം. www.ksbcdc.com ലും വിശദവിവരങ്ങള്‍ ലഭ്യമാണ്.

Share: