ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 30-ന്

Share:

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ നവംബര്‍ 30-ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി. യില്‍ അഭിമുഖത്തിനായി എത്തണം.

ഫോണ്‍ : 04792452210

Share: