ഗസ്റ്റ് ലക്ചറർ ഒഴിവ്

Share:

കണ്ണൂർ : തലശേരി ഗവ. കോളേജിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 31 ന് കോളേജിലെത്തണം.

ഫോൺ: 0490 2966800.

ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

തിരുഃ ആറ്റിങ്ങൽ സർക്കാർ കോളജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് 31ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായെത്തണം. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും ഹാജരാക്കണം.

Share: