ഓഫ്‌സെറ്റ് പ്രിൻറിംഗ് ടെക്‌നോളജി കോഴ്‌സ്

Share:

തിരുഃ സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിൻറിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത.
പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്.
പഠനകാലയളവിൽ സ്റ്റൈപന്റ് ലഭിക്കും.
ഒ.ബി.സി/ എസ്.ഇ.ബി.സി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷ ജൂൺ 13നകം ലഭിക്കണം.
വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728.

Share: