ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

ഇടുക്കി : വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ റഗുലര്‍ സ്‌കീമിലുള്ള 72 ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലൂടെ (https://itiadmissions.kerala.gov.in) ഓണ്‍ലൈനായി ജൂലൈ 15വരെ അപേക്ഷിക്കാം.
പ്രായം : അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 1 ന് 14 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല.
യോഗ്യത : എസ്എസ്എല്‍സി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം സമീപത്തെ ഗവ. ഐ.ടി.ഐകളില്‍ അസ്സല്‍ രേഖ പരിശോധന ജൂലൈ 18ന് മുമ്പ് പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868-272216.

Share: