അധ്യാപക ഒഴിവ്

Share:

തൃശ്ശൂർ : പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ 2023 – 24 അധ്യയന വർഷത്തിൽ സുവോളജി, ബോട്ടണി വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപകരുടെ അഭിമുഖം ഒക്ടോബര്‍ 26 ന് നടക്കും.

യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണം സഹിതം ഹാജരാകണം.

ഇവരുടെ അഭാവത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും.

രാവിലെ 10 ന് സുവോളജി വിഷയത്തിൻറെ യും 11.30 ന് ബോട്ടണി വിഷയത്തിൻറെ യും കൂടിക്കാഴ്ച നടക്കും. ഫോൺ: 0466 2212223.

Share: