അക്കൗണ്ടൻറ് ഒഴിവ്

Share:

തൃശൂർ; കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടൻറ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പഴയന്നൂർ ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം.

യോഗ്യത: ബികോം(ഫിനാൻസ് ),  ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി 21-35 (2022 നവംബർ 1 ന് 35 വയസിൽ കൂടാൻ പാടില്ല).

പ്രതിദിനവേതനം 600രൂപ.

വെളളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ – 680003 എന്ന വിലാസത്തിൽ നവംബർ 28ന് വൈകീട്ട് 5 മണിക്ക് മുൻപ് ലഭിക്കണം.

Share: