സയന്റിസ്റ്റ് ബി (കെമിസ്ട്രി) ഒഴിവ്

Share:

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സയന്റിസ്റ്റ് ബി (കെമിസ്ട്രി) തസ്തികയില്‍ സ്ഥിരം ഒഴിവ് റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ എംപ്ലായ്‌മെന്റ് സര്‍വീസ് (കേരളം) അറിയിച്ചു.

ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 31 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം.

കെമിസ്ട്രിയില്‍ (പ്യുവര്‍ കെമിസ്ട്രി) ബിരുദാനന്തരബിരുദം, അപ്ലൈഡ്, അനലിറ്റിക്കല്‍, ഓര്‍ഗാനിക്, നാച്വറല്‍ പ്രോഡക്ട് കെമിസ്ട്രിയില്‍ ഏതെങ്കിലുമൊന്നില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുറഞ്ഞത് 10 ല്‍ ഏഴ് ഒ.ജി.പി.എ യോ 70 ശതമാനം മാര്‍ക്കോ ഉണ്ടാവണം.

കമ്പ്യൂട്ടര്‍ അടിസ്ഥാന പരിജ്ഞാനം, വിന്‍ഡോസ്, ലിനക്‌സ്, വേഡ്, ഇലക്ട്രോണിക് വര്‍ക്ക്ഷീറ്റ്, ഇമെയില്‍ തുടങ്ങിയവ ഉപയോഗിക്കുന്നതില്‍ പരിചയം എന്നിവയുമുണ്ടാവണം.

കെമിസ്ട്രിയില്‍ പി.എച്ച്.ഡി യോ കാര്‍ഷിക ഉത്പന്നങ്ങളുടെ ഗുണനിലവാര നിന്ത്രണത്തില്‍ മൂന്നു വര്‍ഷത്തെ ഗവേഷണ പരിചയമോ ഉണ്ടാവുന്നത് അഭികാമ്യം. 2017 ജൂലൈ 17 ന് 35 വയസില്‍ കൂടാന്‍ പാടില്ല. (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ബാധകമാണ്). 15600-39100 + ജി.പി 5400 ആണ് ശമ്പള സ്‌കെയില്‍.

Share: