സെറ്റ് : അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റുകള്‍ വഴിമാത്രം

Share:

സെറ്റ് 2017 പരീക്ഷ ആഗസ്റ്റ് 20 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org , www.lbskerala.com എന്നീ എല്‍.ബി.എസ് സെന്റര്‍ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.

ഇവ തപാല്‍ മാര്‍ഗ്ഗം ലഭിക്കുന്നതല്ല.

ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ സെറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.

ഫോണ്‍ : 0471-2560311, 2560312, 2560313

Share: