സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍

Share:

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ സ്റ്റേറ്റ് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്‌ളിയു (റീഹാബിലിറ്റേഷന്‍) ബിരുദവും, റീഹാബിലിറ്റേഷന്‍ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
പ്രതിമാസം 25,200 രൂപയാണ് വേതനം.
പ്രായപരിധി 25നും 40നും മധ്യേ. അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 16നകം ലഭിക്കണം.
(ഫോണ്‍ 0471 2347768)

Share: