ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 38 ഒഴിവുകൾ

Share:

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) ഗുജറാത്ത് റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷന്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുകളാണുള്ളത്. (ജനറല്‍ 16, ഒ.ബി.സി. 10, എസ്.സി. 3, എസ്.ടി. 6, ഇ.ഡബ്ല്യു.എസ്. 3).

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ കെമിക്കല്‍/റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്സി. (മാത് സ് , കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് .

പ്രായപരിധി: 2019 സെപ്റ്റംബര്‍ 30-ന് 18-26 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും .

അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 30.

Share: