കോച്ചിംഗ് സെന്ററുകളില്‍ വിദഗ്ധര്‍ : ഇപ്പോൾ അപേക്ഷിക്കാം

Share:

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന് കീഴിലുള്ള സംസ്ഥാനത്തെ 17 ന്യൂനപക്ഷക്ഷേമ കോച്ചിംഗ് സെന്ററുകളിലും ഉപകേന്ദ്രങ്ങളിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷകള്‍ അടക്കമുള്ള പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍, റെയില്‍വേ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുന്നു. സര്‍ക്കാര്‍ അംഗീകരിച്ച ഹോണറേറിയം ലഭിക്കും.
കണക്ക്, മലയാളം, ഇംഗ്ലീഷ്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്‌സ്, ഭരണഘടന, ജോഗ്രഫി, ഇക്കണോമിക്‌സ്, ലോജിക്ക്, മെന്റല്‍ എബിലിറ്റി, റീസണിങ്ങ്, ഐ.ടി എന്നീ വിഷയങ്ങളിലെ വിദഗ്ധര്‍ക്കാണ് അവസരം.
ബിരുദാനന്തര ബിരുദമുള്ള വിദ്യാഭ്യാസ/പരിശീലന രംഗത്തുള്ളവര്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. യൂണിവേഴ്‌സിറ്റി കോളേജ്/പ്ലസ്ടു അധ്യാപകര്‍ക്കും നെറ്റ്/സെറ്റ് ഉള്ളവര്‍ക്കും മുന്‍ഗണന.
ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്‌ട്രേറ്റ്, നാലാം നില, വികാസ്ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ www.minoritywelfare.kerala.gov.in ല്‍.
അപേക്ഷ മാര്‍ച്ച് 15 നകം ലഭിക്കണം.

Share: