ജനറല്‍ ആശുപത്രിയില്‍ കരാര്‍ നിയമനം

Share:

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, സി-ആം ടെക്‌നീഷ്യന്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.

അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയിലേക്കും ഡി ആര്‍ടി കോഴ്‌സ് കഴിഞ്ഞവര്‍ക്ക് സി-ആം തസ്തികയിലേക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 14 രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ ഹാജരാവണം.

Share: