ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം

Share:

വ്യവസായ വാണിജ്യ ഡയറക്‌ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്റ്റീല്‍ ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ്/ജനറല്‍ എഞ്ചിനീയറിംഗ് മേഖലകളിലാണ് പരിശീലനം.

അപേക്ഷകര്‍ പത്താം ക്ലാസ് വരെ പഠിച്ചവരും 18നും 45 നുമിടയില്‍ പ്രായമുള്ളവരുമായിരിക്കണം. ഐ ടി ഐ, ഡിപ്ലോമയുള്ളവര്‍ക്കും എസ് സി/എസ് റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും.

താത്പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ നല്‍കണം.

വിശദ വിവരങ്ങള്‍ 9446300548 (മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം), 0474-2748395 (ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം),  9495992286 (ഉപജില്ലാ വ്യവസായ ഓഫീസര്‍, കൊട്ടാരക്കര), 9526015398 (കരുനാഗപ്പള്ളി), 9446314448 (പത്തനാപുരം) എന്നീ നമ്പരുകളില്‍ ലഭിക്കും.

Share: