കരാര്‍ നിയമനത്തിന് അപേക്ഷിക്കാം

Share:

തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള രണ്ട് പേരെ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം ഇരുപതിനായിരം രൂപയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് തിരുവനന്തപുരം വികാസ്ഭവനിലെ റവന്യൂ കോംപ്ലക്‌സില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നേരിട്ടോ/തപാലിലോ അപേക്ഷ നല്‍കണം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം

Share: