കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

Share:
 
    കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ, (ഫുള്‍ടൈം) 2018 -20 ബാച്ചിലേക്ക് അഡ്മിഷന്‍ 17 ന് കിക്മ ക്യാമ്പസില്‍ രാവിലെ 10 മണി മുതല്‍ നടക്കും.
    കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ. യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.  സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
    അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷാ ഫോറം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, 9995302006, 9446835303, വെബ്‌സൈറ്റ്: www.kicmakerala.in
Share: