ആയുർവേദകോളേജിൽ അധ്യാപക ഒഴിവ്

Share:

എറണാകുളം: തൃപ്പൂണിത്തുറ ഗവ. ആയുർവേദകോളേജിൽ കായചികിത്സാ വകുപ്പിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരുവർഷത്തെ കരാർ നിയമനമാണ്.

യോഗ്യത: ആയുർവേദത്തിലെ കായചികിത്സയിൽ ബിരുദാനന്തര ബിരുദം, എക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തി പരിചയം വേണം.
സെപ്തംബർ ഒമ്പതിന് പകൽ 11ന് ആയുർവേദകോളേജിലാണ് അഭിമുഖം.

Share: