പരസ്യചിത്ര നിർമ്മാണം : താത്പര്യപത്രം ക്ഷണിച്ചു

Share:

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുവാനും ഈ പദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കുവാനും ഐഇസി ഘടകത്തിൽ ഉൾപ്പെടുത്തി 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള പരസ്യചിത്രങ്ങൾ നിർമിക്കുന്നതിന് പരസ്യചിത്ര നിർമ്മാണ മേഖലയിൽ പ്രവൃത്തിപരിചയമുള്ളതും സർക്കാർ പരസ്യങ്ങൾ ചെയ്യാനാവശ്യമായ യോഗ്യതയുള്ളതുമായ സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ സ്ക്രിപ്റ്റ്, നിർമ്മാണ ചെലവ് സംബന്ധിച്ച എസ്റ്റിമേറ്റ് എന്നിവ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഡിസംബർ 26ന് മുമ്പായി പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ (നാലാം നില), നന്ദൻകോട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അതിദാരിദ്ര്യ നിർമാർജന പദ്ധതി സംബന്ധിച്ച് വിശദാംശങ്ങൾ https://epip.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.

Share: