ഇലക്ട്രീഷ്യൻ , സൂപ്പർവൈസർ
തിരുഃ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ വിവിധ റീജിയണുകളിലെ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് റീജിയണുകളിലാണ് ഒഴിവ്. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ ഐ.ടി.ഐ ആണ് യോഗ്യത. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുണ്ടാവണം. 45 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 16ന് വൈകിട്ട് അഞ്ചിനു മുമ്പ് കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയിലും കവറിന്റെ പുറത്തും തസ്തികയുടെ പേരും ഏത് റീജിയൺ എന്നും വ്യക്തമായി രേഖപ്പെടുത്തണം. മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്സ് എന്ന പേരിലെടുത്ത 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യണം. മുകളിൽ പറയുന്ന തത്തുല്യ യോഗ്യതയുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിലെ 57 വയസ് തികയാത്ത ദിവസവേതന/ കരാർ ജീവനക്കാർക്കും അപേക്ഷിക്കാം.
അർദ്ധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർ
തിരുഃ സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 22,000 രൂപ ശമ്പളനിരക്കിൽ സൂപ്പർവൈസർ (ടെക്‌സ്റ്റൈൽസ്) താത്കാലിക ഒഴിവുണ്ട് (എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു). എസ്.എസ്.എൽ.സിയും സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമയും സ്പിന്നിംഗ് മില്ലിൽ രണ്ട് വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 01.01.2018 ന് 18-41 വയസ്. (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 24 നകം ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ഇതരസംവരണ വിഭാഗത്തിലുള്ളവരേയും അവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരേയും പരിഗണിക്കും.