ഗ്രാജ്വേറ്റ് എഞ്ചിനീയറെ നിയമിക്കുന്നു

Share:

കണ്ണൂർ:മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസില്‍ ഡാറ്റ കലക്ഷന്‍, ഇന്‍വെന്ററൈസേഷന്‍, മോണിറ്ററിംഗ് ജോലികള്‍ക്കായി ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറെ നിയമിക്കുന്നു.

യോഗ്യത: ബി ടെക് സിവില്‍/കെമിക്കല്‍. പ്രതിമാസം 20,000 രൂപ വേതനം ലഭിക്കും. താല്‍പര്യമുള്ള ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍:0497 2711621, 7510919990.

Share: