ടെക്‌സ്റ്റൈൽ സൂപ്പർവൈസർ: താല്കാലിക നിയമനം

Share:

സംസ്ഥാനത്തെ അർധസർക്കാർ സ്ഥാപത്തിൽ 22,000/- രൂപ ശമ്പളനിരക്കിൽ സൂപ്പർവൈസർ (ടെക്സ്റ്റൽസ്) തസ്തികയിൽ (എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു താത്കാലിക ഒഴിവുണ്ട്.

എസ്.എസ്.എൽ.സിയും സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമയും സ്പിന്നിംഗ് മില്ലിൽ രണ്ട് വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത.

വയസ്സ് 01.01.2018ന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം).

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ പത്തിനു മുമ്പായി ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ ഇതരസംവരണ വിഭാഗത്തിലുളളവരേയും പരിഗണിക്കും.

Share: