ജില്ലാ പഞ്ചായത്ത് സെക്രട്ടറി – ഡെപ്യൂട്ടേഷൻ നിയമനം

Share:

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ ഒഴിവുളള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമത്തിന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടർ സെക്രട്ടറി (ഹയർ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉളളവരിൽ നിന്നും മറ്റു വികസന വകുപ്പുകളിൽ 68700-110400 (റിവൈസ്ഡ്) ശമ്പള സ്‌കെയിലിലും അതിനു മുകളിലും ഉളള ബിരുദധാരികളായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  വിശദമായ ബയോഡാറ്റയും, എൻ.ഒ.സിയും സഹിതം ജൂൺ 30 വൈകിട്ട് അഞ്ചിനു മുമ്പായി അപേക്ഷ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷൻ മുഖേന സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്, സെക്രട്ടേറിയറ്റ് അനക്‌സ്-1, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

Share: