കംബൈൻഡ് ഹയർ സെക്കൻഡറി പരീക്ഷ
ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ/ സോർട്ടിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കംബൈൻഡ്ഹയർസെക്കൻഡറി ലെവൽ പരീക്ഷ- 2019 നടത്തുന്നു. കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം.
യോഗ്യത: 12-ാം ക്ലാസ് പാസ്.
പ്രായം: 18- 27 വയസ്. 2019 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വിമുക്തഭടൻമാർക്കു പത്തും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർ/ വികലാംഗർ/ വിമുക്തഭടൻ/ വനിതകൾ എന്നിവർക്കു ഫീസില്ല.
ഓഫ് ലൈൻ അപേക്ഷകർ സെൻട്രൽ റിക്രൂട്ട്മെന്റ് ഫീ സ്റ്റാമ്പ് മുഖേന ഫീസ് അടയ്ക്കണം. പോസ്റ്റ് ഫീ സ്റ്റാമ്പ് വാങ്ങി അപേക്ഷാ ഫോമിൽ നിർദിഷ്ട കോളത്തിൽ ഒട്ടിച്ചശേഷം അതേ കൗണ്ടറിൽനിന്ന് തന്നെ റദ്ദ് ചെയ്യണം. തപാൽ ഓഫീസിന്റെ പേരും തീയതിയും തപാൽമുദ്രയിൽ വ്യക്തമായി പതിയണം.
ഓണ്‍ലൈനായി അപേക്ഷ അയയ്ക്കുന്നവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെലാൻ ഉപയോഗിച്ചോ എസ്ബിഐ നെറ്റ് ബാങ്കിംഗ് / ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേനയോ ഫീസ് അടയ്ക്കണം.
തെരഞ്ഞെടുപ്പ്- എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്/ കംപ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. കംപ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റിൽ ഹിന്ദി ടൈപ്പിംഗ് മിനിറ്റിൽ 30 വാക്കും ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ
അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in അല്ലെങ്കിൽ www.ssconline2.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ അഞ്ച്.