വിവിധ ഒഴിവുകളിലേക്ക് അഭിമുഖം: 9 ,10 തീയതികളിൽ

Share:

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

ഗണിത അധ്യാപിക (പ്ലസ് ടു, ടി ടി സി, ബി എഡ്/ എം എഡ്, ബിരുദം),

റിലേഷന്‍ഷിപ് ഓഫീസര്‍-പുരുഷന്‍, സെയില്‍സ് ഓഫീസര്‍- പുരുഷന്‍ (പ്ലസ് ടു/ ബിരുദം), (പ്ലസ് ടു/ബിരുദം),

ക്രെഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് ബ്രാഞ്ച് റിലേഷന്‍ഷിപ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് – പുരുഷന്‍ (ബിരുദം/ ബിരുദാനന്തരബിരുദം),

ടീം ലീഡര്‍ (2 വര്‍ഷം പ്രവൃത്തി പരിചയം),

ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ടെലി കോളര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് – സ്ത്രീ (ബിരുദം), ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ (എല്‍ എം വി ലൈസന്‍സ്) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ഒക്ടോബര്‍ ഒന്‍പതിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം ഫോണ്‍. 0497 2707610.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിിുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് ഒക്ടോബര്‍ 10 ന് അഭിമുഖം നടത്തും. സ്റ്റുഡന്റ് കൗണ്‍സലര്‍, സെയില്‍സ്, പ്രവൃത്തിപരിചയമുള്ള അക്കൗണ്ട്‌സ്, ഫാക്കള്‍റ്റി (സപ്‌ളൈ ചെയിന്‍ മാനേജ്‌മെന്റ്, ജനറല്‍ മാനേജ്‌മെന്റ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, അക്കൗണ്ടന്‍സി, ബാങ്ക് & പിഎസ് സി കോച്ചിങ്), ഗ്രാഫിക് ഡിസൈനര്‍

യോഗ്യത : പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ

പ്രായം : 18 – 35

താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്ഡിന്റെ് കോപ്പിയും സഹിതം ഒക്ടോബര്‍ 10-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2422452 / 2427494

Share: