ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

കണ്ണൂർ: തോട്ടട ഗവ. ഐടിഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ ഡിഗ്രിയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

ഫോണ്‍. 0497 2835183

Share: