ന്യൂട്രീഷനിസ്റ്റ് : താത്കാലിക ഒഴിവ്

Share:

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുളള ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത എം.എസ്.സി ന്യൂട്രീഷ്യന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്, ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡയറ്റ് കൗണ്‍സിലിംഗിലുളള പരിചയം മുതലായവ.

പ്രായപരിധി 25-45.

ദിവസവേതനം: 500 രൂപ (ആഴ്ചയില്‍ രണ്ട് ദിവസം).

അപേക്ഷാ ഫോമുകള്‍ ഐ.സി.ഡി.എസ് ബ്ലോക്ക് ഓഫീസുകളിലോ shorturl.at/emHJX എന്ന ലിങ്കിലും ലഭ്യമാണ്.

അപേക്ഷ ഫോമിനോടൊപ്പം സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ -പ്രോഗ്രാം ഓഫീസര്‍, ഐ.സി.ഡി.എസ് സെല്‍, മൂന്നാം നില, സിവില്‍ സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം–682030 വിലാസത്തിലോ, sampushtakeralamernakulam@gmail.com എന്ന ഇമെയിലിലോ 2020 നവംബര്‍ മൂന്നിനു വൈകിട്ട് മൂന്നിനു മുമ്പായി ലഭ്യമാക്കണം.

ഫോണ്‍: 0484 2423934.
വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടക്ക് മുകളില്‍ കാണിച്ചിട്ടുള്ള ഫോണ്‍ നമ്പറില്‍ അന്വേഷിക്കാവുന്നതാണ്.

Share: