ഹോമിയോ: പ്രോജക്ട് ഓഫീസര്‍- അഭിമുഖം 28 ന്

Share:

കൊല്ലം: അലര്‍ജി രോഗങ്ങള്‍ക്കുള്ള ഹോമിയോ ചികിത്സയില്‍ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ പ്രോജക്ട് ഓഫീസറെ(എം ഡി) നിയമിക്കും.

അഭിമുഖം ജനുവരി 28 ന് രാവിലെ 11 ന് തേവള്ളി ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) നടക്കും. യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി എച്ച് എം എസും, എം ഡി(ഹോമിയോ)യും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷനും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Share: