കായിക അധ്യാപകനെ നിയമിക്കുന്നു

Share:
കണ്ണൂർ: ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അഴീക്കലിൽ കുട്ടികൾക്ക് ടേബിൾ ടെന്നീസ് ഉൾപ്പടെ വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകുന്നതിലേക്കായി പ്രതിമാസം 15,000 രൂപ നിരക്കിൽ ഒമ്പത് മാസത്തേക്ക് കായിക അധ്യാപകനെ നിയമിക്കുന്നു. പരിശീലകൻ സംസ്ഥാന തലത്തിൽ ഏതെങ്കിലും ഒരു ഇനത്തിൽ സീനിയർ വിഭാഗത്തിൽ കഴിവ് തെളിയിച്ച വ്യക്തിയോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു കായിക ഇനത്തിൽ സീനിയർ വിഭാഗത്തിൽ സ്റ്റേറ്റ് പ്ലയറോ അല്ലാത്തപക്ഷം  സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം.
സ്‌കൂൾ പ്രവൃത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലുമാണ് കായിക പരിശീലനം നൽകേണ്ടത്.
താൽപര്യമുള്ള ഉദേ്യാഗാർഥികൾകണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഒക്ടോബർ  31ന് ഉച്ച രണ്ടു മണിക്ക് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിലേക്കായി യോഗ്യത തെളിയിക്കുന്ന രേഖകളും പകർപ്പുംസഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെകാര്യാലയം,  മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ: 0497 2731081
Share: