റീപ്രൊഡക്ഷന്‍ അസിസ്റ്റൻറ്

Share:

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റീപ്രൊഡക്ഷന്‍ അസിസ്റ്റൻറ് ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍-ഒന്ന്, ഇ.ടി.ബി(ഈഴവ/തിയ്യ/ബില്ലവ)ഒന്ന് വിഭാഗങ്ങളില്‍ സ്ഥിരം ഒഴിവുണ്ട്.

യോഗ്യത എസ്.എസ്.എല്‍.സി, പ്രിന്റിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമ. പ്രശസ്ത പ്രിന്റിംഗ് സ്ഥാപനത്തില്‍ മൗണ്ടിംഗ്/റീടച്ചിംഗ്/ആര്‍ട്ടിസ്റ്റ് എന്നിവയിലുളള തൊഴില്‍ പരിചയം.

പ്രായം 2019 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24-നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Share: