സൗജന്യ തൊഴില്‍ പരിശീലനം

Share:
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പ്രോജക്ടായ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്‌സ് (സി.ഡി.റ്റി.പി) സ്‌കീമില്‍ ഉള്‍പ്പെടുത്തി നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഡാറ്റ എന്‍ട്രി, മെഷീന്‍ എംബ്രോയിഡറി കോഴ്‌സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
സൗജന്യ അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സി.ഡി.റ്റി.പി. ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
Share: