പട്ടികജാതിക്കാർക്ക് പരിശീലനം

Share:

സി-ഡിറ്റ് സൈബർശ്രീ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി വിവിധ പരിശീലനങ്ങൾ നടത്തുന്നു.

ടുഡിആന്റ് ത്രീഡി ഗെയിം ഡെവലപ്‌മെന്റ്:

എഞ്ചിനീയറിംഗ്/ എംസിഎ /ബിസിഎ ബിരുദമുള്ളവർക്കും എഞ്ചിനീയറിംഗ്/എംസിഎ കോഴ്‌സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. ആറ് മാസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായം 26.

സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ്ആന്റ് സ്‌പെഷ്യൽ സപ്പോർട്ട്: ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ പാസായവർക്കും എഞ്ചിനീയറിംഗ് ബിരുദം പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. മൂന്ന് മാസത്തെ പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും.

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 28ന് സൈബർശ്രീ സെന്റർ, സി-ഡിറ്റ്, പൂർണ്ണിമ, ടി സി.81/2964, തൈക്കാട് പി ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

ഫോൺ: 9446455052, 8921412961.

Share: