അപേക്ഷ ക്ഷണിച്ചു

Share:

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജെറിയാട്രിക് കൗൺസലിംഗ്, ബ്യൂട്ടികെയർ മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ജെറിയാട്രിക് കൗൺസലിംഗിന് പ്ലസ്ടുവും ബ്യൂട്ടികെയർ മാനേജ്‌മെന്റിന് എട്ടാം ക്ലാസുമാണ് യോഗ്യത.

വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന ഈ കോഴ്‌സുകൾക്ക് ആറുമാസമാണ് കാലാവധി.

സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കിൽ തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനുസമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ ലഭിക്കും. കോഴ്‌സുകൾ സംബന്ധിച്ച വിശദാംശങ്ങൾ www.src.kerala.gov.in / www.srccc.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. ഫോൺ: 0471 2325101.

Share: