ഒ.ഡി.ഇ.പി.സി മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ് /വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Share:

യു.എ.ഇ.യിലെ മോഡല്‍ സ്‌കൂളിലേക്ക് കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍, ഇസ്ലാമിക് സ്റ്റഡീസ് ടീച്ചര്‍ തസ്തികകളില്‍ നിയമനത്തിനായി ജൂലൈ 11 ന് തിരുവനന്തപുരം ഒ.ഡി.ഇ.പി.സി.യുടെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍ക്ക് ബിരുദവും പ്രീപ്രൈമറി ട്രെയിനിംഗ് ഡിപ്ലോമ/മോണ്ടിസോറി സര്‍ട്ടിഫിക്കറ്റും, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ഇസ്ലാമിക് സ്റ്റഡീസ് ടീച്ചറിന് (പി.ജി.റ്റി) ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പരമാവധി പ്രായം 45 വയസ്.

എല്ലാ തസ്തികകള്‍ക്കും ഇംഗ്ലീഷിലുള്ള ആശയവിനിമയ പാടവം നിര്‍ബന്ധം. ആകര്‍ഷണീയമായ ശമ്പളം, സൗജന്യ താമസ സൗകര്യം, യാത്രാ സൗകര്യം, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. താത്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെയും പാസ്‌പോര്‍ട്ടിന്റെയും അസലും പകര്‍പ്പും , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (രണ്ടെണ്ണം) എന്നിവ സഹിതം ജൂലൈ 11 ന് രാവിലെ പത്ത് മണിക്കും ഒരു മണിക്കും ഇടയ്ക്ക് തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് എതിര്‍വശത്തുള്ള കാര്‍മല്‍ ടവറിന്റെ ആറാം നിലയിലെ ഒ.ഡി.ഇ.പി.സിയുടെ ഓഫീസില്‍ എത്തണം.

ഫോണ്‍ : 0471 – 2329441/43/45.

Share: