പട്ടികജാതി- പട്ടികവര്‍ഗ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് വായ്പ

372
0
Share:

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5

0 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. മൂന്നര ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക ആറു ശതമാനം പലിശ നിരക്കില്‍ 60 തുല്യ മാസത്തവണകളായി തിരിച്ചടയ്ക്കണം.
അപേക്ഷകര്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും പ്രൊഫണല്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവരും ആയിരിക്കണം.

പ്രായം 55 കവിയരുത്.

പദ്ധതി പ്രകാരം പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങുന്നതിന് 96 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

വായ്പയ്ക്ക് ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നിര്‍ദ്ദേശിക്കുന്ന മറ്റ് അംഗീകൃത രേഖകളോ പ്രമാണങ്ങളോ ഹാജരാക്കേണ്ടതാണ്.

അപേക്ഷാ ഫോറം കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ലഭിക്കും.

ഫോണ്‍: 0497 2705036.

Share: