അപ്രൻറീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ ട്രെയിനിംഗ് കം എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം ഐ.ടി.ഐ/ഐ.ടി.സി, ബി.ടെക്, ഡിപ്ലോമ കോഴ്സുകള്‍ പാസായ തൊഴില്‍ രഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് പാസായ കോഴ്സുകളുമായി ബന്ധപ്പെട്ട ട്രേഡുകളില്‍ പരിശീലനം ലഭിക്കുന്നതിനായി സ്റ്റൈപന്റോടുകൂടി അപ്രന്റീസ്ഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധിയില്ല. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. ട്രെയിനിംഗ് കം എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം തെരഞ്ഞടുക്കുന്നവര്‍ എന്‍.സി.വി.ടി യുടെ ഓള്‍ ഇന്‍ഡ്യ ട്രേഡ് ടെസ്റ്റും അഡീഷണല്‍ അപ്രന്റീസ്ഷിപ്പിന് തെരഞ്ഞെടുക്കുന്നവര്‍ ഓള്‍ ഇന്‍ഡ്യ അപ്രന്റീസ് ട്രേഡ് ടെസ്റ്റും പാസായിരിക്കണം. അപേക്ഷ ഫാറത്തില്‍ പരിശീലനം നേടാനാഗ്രഹിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. സ്‌റ്റൈപന്റ് നിരക്ക്: 5700 രൂപ.
ഫോണ്‍ : 0468-2322712.