ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:
    തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.  മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ,് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ,് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആണ് യോഗ്യത.  വിന്‍ഡോസ് സര്‍വര്‍ 2012 സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ലിനക്‌സ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ആക്ടീവ് ഡയറക്ടറി/എല്‍ ഡാപ്/എന്‍.ഐ.എസ്/എന്‍.എഫ്.എസ് കോണ്‍ഫിഗറേഷന്‍, സെര്‍വര്‍ വെര്‍ച്വലൈസേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.  പ്രവൃത്തി പരിചയവും സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് എന്നിവയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
    ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ  12 രാവിലെ 10 ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ബയോഡേറ്റയും ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തി വിവരം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് എത്തണം.  എഴുത്തു പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് നിയമനം.
Tagstrade
Share: