സി ഇ ടി യില്‍ ഒഴിവുകള്‍

Share:

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ തിരുവനന്തപുരം, ഡീന്‍ റിസര്‍ച്ച് ഓഫീസിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍, അസിസ്റ്റന്റ്/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ശമ്പളം : പ്രതിമാസം 23,000 രൂപ.
യോഗ്യത : എം.സി.എ – ഫസ്റ്റ് ക്ലാസ്, കൂടാതെ വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് ആന്റ് മെയിന്റനന്‍സ്, ജൂമ്‌ല ഓപ്പണ്‍ സ്‌കോളര്‍, സി.എം.എസ് ടൂള്‍സ് എന്നിവ പോലെയുള്ള യോഗ്യതകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
വെബ് ആപ്ലിക്കേഷന്‍/വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ്, സ്‌കില്‍ ടെസ്റ്റ്/എഴുത്തു പരീക്ഷയും ടെക്‌നിക്കല്‍ ഇന്റര്‍വ്യൂവും നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
ബയോഡാറ്റയും, പ്രായം, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജനുവരി ആറ് രാവിലെ ഒമ്പതിന് മുന്‍പ് ഡീന്‍ റിസര്‍ച്ചിന്റെ ഓഫീസില്‍ ഹാജരാകണം.

Share: