തെരഞ്ഞെടുത്ത പാഠങ്ങള്‍ 

Share:
Personality development

എം ആർ കൂപ്മേയർ  പരിഭാഷ : എം ജി കെ നായർ 

റുപത്തിയൊന്നു മാന്ത്രികചോദ്യങ്ങള്‍ പോലെയുള്ള വിജയമാര്‍ഗ്ഗങ്ങള്‍ ചുരുക്കിപറയാന്‍ പറ്റാത്തതിനാലാണ്, മുന്‍ അദ്ധ്യായങ്ങളില്‍ അവ കുറേ വിശദമായി പ്രതിപാദിച്ചത്.
എന്നിരുന്നാലും കഴിയുന്നത്ര വിജയമാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകത്തില്‍ നിന്നും സംഗ്രഹിച്ചു ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  നേതൃത്വം, അധികാരം, ധനം, പ്രശസ്തി എന്നിവ നേടുന്നതിന് ചരിത്രത്തില്‍ ഏറ്റവും വിജയിച്ച പുരുഷന്മാരും സ്ത്രീകളും ഉപയോഗിച്ച തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ നാല്പതുവര്‍ഷക്കാലത്തെ എന്‍റെ ഗവേഷണം, പരീക്ഷണം, സമാഹരണം എന്നിവയിലൂടെ മൂന്നു സ്വകാര്യ ഗ്രന്ഥശാലകളായും പതിഞ്ചു സ്വകാര്യ ഫയലുകളായും തീര്‍ന്നിട്ടുണ്ട്.  വ്യത്യസ്തങ്ങളായ ആയിരത്തിലധികം തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളാണ്.  അവ. വിജയിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ആ വിജയമാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ജീവിതവിജയം നേടാന്‍ അതീവ താല്പര്യമുള്ള ഓരോ വ്യക്തിക്കും തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പുസ്തകരൂപത്തില്‍ ഒന്നിച്ചു ചേര്‍ത്ത് വീട്ടിലിരുന്ന് പഠിക്കാന്‍ കൊടുക്കുന്നതിനുവേണ്ടി, അവ സമാഹരിച്ച് പുസ്തകങ്ങളുടെ ഒരു പരമ്പര ഞാന്‍ പ്രസിദ്ധപ്പെടുത്തുകയാണ്.

ആ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ്,  ഇത്.  എല്ലാ പുസ്തകങ്ങളും ചേര്‍ന്ന് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളുടെ ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥശാലയായിത്തീരും.
ഓരോ പുസ്തകത്തിലും തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ കഴിയുന്നത്ര ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  മൂന്നദ്ധ്യായങ്ങളില്‍ അത്യാവശ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടിയിരുന്നതിനാല്‍ അവ സാധാരണയില്‍ കൂടുതല്‍ വിസ്തൃതങ്ങളായിപ്പോയി.  ഇനിയുള്ള അദ്ധ്യായങ്ങളില്‍ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ചുരുക്കത്തിലും ഒതുക്കത്തിലും പ്രതിപാദിക്കാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്.  അതിലൂടെ കഴിയുന്നത്ര കൂടുതല്‍ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഈ പുസ്തകത്തില്‍ എനിക്ക് നിങ്ങള്‍ക്ക് നല്‍കുവാന്‍ സാധിക്കും.

ഈ വിശദീകരണത്തിന്‍റെ ഉദ്ദേശ്യം: ഒരു ചെറിയ അദ്ധ്യായത്തില്‍ ഒരു തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം ചുരുക്കി പറഞ്ഞിരിക്കുന്നുവെന്ന കാരണത്താല്‍ അത് അപ്രധാനമോ വിലകുറഞ്ഞതോ ആകുന്നില്ല.  കൂടുതല്‍ നീണ്ട വിശദീകരണം കൊടുത്തിട്ടുള്ള മറ്റൊരു വിജയമാര്‍ഗ്ഗത്തേക്കാള്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ പ്രധാനമാവാം.  ഏറ്റവുമധികം വിജയം വരിച്ച പുരുഷന്മാരും സ്ത്രീകളും നേതൃത്വത്തിനും അധികാരത്തിനും പ്രശസ്തിക്കും ധനത്തിനും വേണ്ടി ഉപയോഗിച്ച മാര്‍ഗ്ഗങ്ങളാണ് ഇവ.  പണം സമ്പാദിക്കുന്നതിനുവേണ്ടിമാത്രം  ഒതുക്കിനിര്‍ത്താനുള്ളവയല്ല ഈ മാര്‍ഗ്ഗങ്ങള്‍.
സ്വയം നന്നാകുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനും തടസ്സങ്ങള്‍ നീക്കുന്നതിനും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും നിങ്ങള്‍ക്കുപയോഗിക്കാവുന്ന വിജയമാര്‍ഗ്ഗങ്ങളാണ്, ഇവ….. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നേടുന്നതിന്!
മറ്റുനേട്ടങ്ങളെ കൂടാതെ എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ സഹായിക്കും.  കൂടുതല്‍ സമ്പന്നനാകാന്‍……. എളുപ്പത്തില്‍!
എന്നാല്‍ പ്രധാനമായ വസ്തുത, ഈ പുസ്തകത്തിലെ മാര്‍ഗ്ഗങ്ങള്‍ പണമുണ്ടാക്കുന്നതിനുവേണ്ടി മാത്രം ഉള്ളവയല്ലെന്നുള്ളതാണ് – പിന്നെയോ, നിങ്ങളെ ഒരു സമ്പൂര്‍ണ്ണ വിജയി ആക്കിത്തീര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്, അവ.
ഉദാഹരണമായി, നിങ്ങളുടെ കഷ്ടപ്പാടുകളില്‍ പകുതി എങ്ങനെ ഒഴിവാക്കാമെന്ന് നിങ്ങള്‍ പഠിക്കും….

അടുത്ത അദ്ധ്യായത്തില്‍.

Share: