അധ്യാപക ഒഴിവ്

Share:

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യത ആയുര്‍വേദത്തിലെ സംഹിത സംസ്‌കൃത സിദ്ധാന്തത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം.

ഉദ്യോഗാര്‍ത്ഥികള്‍ 2018 ജനുവരി നാലിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Share: