ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിയമനം

Share:

തൃശൂർ : ചാവക്കാട് ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്എസ്ടി മലയാളം അധ്യാപക താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം സെപ്തംബര്‍ 5 (ശനിയാഴ്ച) രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

മ്യൂസിക്, കരാട്ടെ, യോഗ എന്നീ ഇനങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 5 (ശനിയാഴ്ച) രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ രേഖകളുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തിച്ചേരണം.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9947899651, 9995973916, 0487 2501965.

Share: