മലയാള സിനിമ – സാഹിത്യ പ്രതിഭകൾ : തിക്കുറിശ്ശി

Share:

വിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും ചലച്ചിത്ര നിർമ്മാതാവും സം‌വിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ. (ഒക്ടോബർ 16 1916 – മാർച്ച് 11 1997). ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്.

47 വർഷത്തെ സിനിമാ ജീവിതത്തിൽ 700 ലധികം സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ.

മങ്ങാട്ട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1916 ഒക്ടോബർ 16-ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ് സുകുമാരൻ നായർ ജനിച്ചത്.

പിൽക്കാലത്ത് ജന്മഗ്രാമത്തിൻറെ പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റായിരുന്ന എൽ. ഓമനക്കുഞ്ഞമ്മ അദ്ദേഹത്തിൻറെ മൂത്ത സഹോദരിയായിരുന്നു.

ചെറുപ്പത്തിൽ തന്നെ അദ്ദേഹം കവിതകളെഴുതുന്നതിൽ അസാമാന്യകഴിവ് തെളിയിച്ചിരുന്നു. എട്ടാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യകവിത രചിച്ചത്. പതിനാലാമത്തെ വയസ്സിൽ ആ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കവിതകൾ ‘കെടാവിളക്ക്’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.

‘മരീചിക’, ‘കലാകാരൻ’ എന്നീ പേരുകളിൽ അദ്ദേഹം എഴുതിയ നാടകങ്ങൾ വൻ ജനപ്രീതി പിടിച്ചുപറ്റി. പിന്നീട് സ്ത്രീ, മായ, ശരിയോ തെറ്റോ എന്നിങ്ങനെ മൂന്ന് നാടകങ്ങൾ കൂടി അദ്ദേഹം രചിച്ചു. അതുവരെയുള്ള സംഗീതനാടകങ്ങൾ മാറ്റി റിയലിസ്റ്റിക് നാടകങ്ങൾക്ക് ജനകീയമുഖം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തി.

1950-ൽ, മലയാളസിനിമ പിച്ചവച്ചുതുടങ്ങിയ കാലത്താണ് തിക്കുറിശ്ശി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ ‘സ്ത്രീ’ എന്ന നാടകത്തിൻറെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹം നായകവേഷം കൈകാര്യം ചെയ്തു.

അക്കാലത്ത് ഹിന്ദി, തമിഴ് ചലച്ചിത്രങ്ങൾ ജനകീയമായി നിലനിന്നിരുന്നതിനാൽ ചിത്രം പരാജയമായി. എന്നാൽ, തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ജീവിതനൗകയിലൂടെ അദ്ദേഹം വെന്നിക്കൊടി പാറിച്ചു. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചലച്ചിത്രമായ ജീവിതനൗക കെ & കെ. പ്രൊഡക്ഷൻസ് നിർമ്മിച്ച് കെ. വേമ്പുവാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കി.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേയ്ക്ക് ചിത്രം ഡബ്ബ് ചെയ്തു. അവിടങ്ങളിലും ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് 1952-ൽ സാമൂഹികപ്രസക്തിയുള്ള ഒരു പ്രമേയം ആസ്പദമാക്കി നിർമ്മിച്ച ‘നവലോകം’ എന്ന ചിത്രത്തിൽ മിസ് കുമാരിയോടൊപ്പം അദ്ദേഹം അഭിനയിച്ചു. അതേ വർഷം പുറത്തിറങ്ങിയ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം സൂപ്പർസ്റ്റാർ പദവി ഭദ്രമാക്കി.

1953-ൽ പുറത്തിറങ്ങിയ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സംവിധാനരംഗത്തേയ്ക്കും ചുവടുവച്ചു. അദ്ദേഹത്തിൻറെ അതേ പേരുള്ള നാടകത്തിൻറെ ചലച്ചിത്രാവിഷ്കാരമായിരുന്ന ഈ ചിത്രത്തിൻറെ തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹമാണ്.

പിന്നീട്, ധാരാളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സത്യൻ, പ്രേം നസീർ, മധു, കെ.പി. ഉമ്മർ, ജയൻ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1968-ൽ മലയാളത്തിലെ ആദ്യമുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ അഭിനയിച്ച അദ്ദേഹം അവസാനമായി അഭിനയിച്ചത്, 1996-ൽ പുറത്തിറങ്ങിയ ഏപ്രിൽ 19-ലാണ്.

ഇന്ത്യാ ഗവണ്മെൻറിൻറെ  ഉന്നത പുരസ്കാരമായ പത്മശ്രീ നേടിയിട്ടുണ്ട്. (1973) 1972 – ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – (മായ) 1986 – സമഗ്ര സംഭാവന ഫിലിംഫെയർ പുരസ്കാരം – തെക്ക്‌ 1993 – ൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം എന്നിവ നേടി .

Share: