യു.പി.എസ്.സി പരീക്ഷ – 2017

614
0
Share:

രാജ്യത്തെ ഒൗദ്യോഗിക റിക്രൂട്ട്മെന്‍റ് ഏജന്‍സിയായ യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ (യു.പി.എസ്.സി) 2017 വര്‍ഷത്തില്‍ നടത്തുന്ന സിവില്‍ സര്‍വിസസ് ഉള്‍പ്പെടെ 22 പരീക്ഷകളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു . വിവിധ പരീക്ഷകളുടെ വിജ്ഞാപന തീയതി, അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി, പരീക്ഷകള്‍ ആരംഭിക്കുന്ന തീയതി, പരീക്ഷയുടെ കാലയളവ്, പരീക്ഷകളുടെ പേര് മുതലായ വിവരങ്ങളാണ് പരീക്ഷാ കലണ്ടറിലുള്ളത്.യു.പി.എസ്.സിയുടെ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ഇത് ലഭ്യമാണ്.
പരീക്ഷാ കലണ്ടര്‍ പ്രകാരമുള്ള പ്രധാന പരീക്ഷകളില്‍ ചിലത് ചുവടെ:
എന്‍ജിനീയറിങ് സര്‍വിസസ് (പ്രിലിമിനറി) പരീക്ഷ 2017 ജനുവരി എട്ടിന് നടക്കും.
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസസ് പരീക്ഷ ഫെബ്രുവരി അഞ്ചിന്.
നാഷനല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി ആദ്യപരീക്ഷാ വിജ്ഞാപനം ജനുവരി 18ന് പ്രസിദ്ധപ്പെടുത്തും. ഫെബ്രുവരി 10 വരെ അപേക്ഷിക്കാന്‍ സമയം ലഭിക്കും. 2017 ഏപ്രില്‍ 23ന് പരീക്ഷ നടക്കും.
ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ് / ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസസ് പരീക്ഷാ വിജ്ഞാപനം ഫെബ്രുവരി എട്ടിന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് മൂന്നുവരെ അപേക്ഷിക്കാന്‍ സമയം ലഭിക്കും. 2017 മേയ് 12ന് പരീക്ഷകള്‍ ആരംഭിക്കും. മൂന്നു ദിവസത്തെ പരീക്ഷയുണ്ടാവും.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് പ്രിലിമിനറി പരീക്ഷാ വിജ്ഞാപനം ഫെബ്രുവരി 22ന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 17 വരെ അപേക്ഷിക്കാം. പരീക്ഷകള്‍ ജൂണ്‍ 18ന്.
സിവില്‍ സര്‍വിസസ് പ്രിലിമിനറി പരീക്ഷാ വിജ്ഞാപനം ഫെബ്രുവരി 22ന് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 17 വരെ അപേക്ഷിക്കാം. പരീക്ഷ ജൂണ്‍ 18ന്.
കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വിസസ് പരീക്ഷാ വിജ്ഞാപനം ഏപ്രില്‍ 26ന് പ്രസിദ്ധപ്പെടുത്തും. മേയ് 19 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 13ന് പരീക്ഷ നടക്കും.
നാഷനല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി രണ്ടാമത്തെ പരീക്ഷാ വിജ്ഞാപനം ജൂണ്‍ ഏഴിന് പ്രസിദ്ധീകരിക്കും. ജൂണ്‍ 30 വരെ അപേക്ഷിക്കാം. സെപ്റ്റംബര്‍ 10ന് പരീക്ഷ നടക്കും.
സിവില്‍ സര്‍വിസസ് മെയിന്‍ പരീക്ഷ ഒക്ടോബര്‍ 28ന് ആരംഭിക്കും. പരീക്ഷ അഞ്ചു ദിവസം നീളും.
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസ് രണ്ടാമത്തെ പരീക്ഷാ വിജ്ഞാപനം ആഗസ്റ്റ് ഒമ്പതിന് പ്രസിദ്ധപ്പെടുത്തും. സെപ്റ്റംബര്‍ എട്ടു വരെ അപേക്ഷിക്കാം. നവംബര്‍ 19ന് പരീക്ഷ നടക്കും. പരീക്ഷകളുടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.

Share: