ഗസ്റ്റ് അദ്ധ്യാപക നിയമനം

Share:

കോട്ടയം: പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. മാസറ്റര്‍ ബിരുദക്കാരുടെ അഭാവത്തില്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ രജിസ്‌ട്രേഷന്‍ ലഭിച്ച ഒന്നാം ക്ലാസോടെ വിജയിച്ച ബാച്ചിലര്‍ ബിരുദക്കാരെയും പരിഗണിക്കും.

താല്പര്യമുളളവര്‍ സെപ്റ്റംബര്‍ അഞ്ച് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവി മുന്‍പാകെ എത്തണം.

ഫോണ്‍: 0481 2506153, 2507763

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം സെപ്തംബര്‍ അഞ്ചിന്

കൊല്ലം :ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ആട്ടോമൊബൈല്‍ ടെക്‌നോളജി ക്ലസ്റ്റര്‍-അഡ്വാന്‍സ്ഡ് മോഡ്യൂള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്തംബര്‍ അഞ്ചിന് നടക്കും. ആട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉള്ളവര്‍ അസല്‍ സട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി രാവിലെ 11ന് ഐ.ടി.ഐ. ഓഫീസില്‍ എത്തണം. ഫോണ്‍: 0474-2712781.

Share: