വനിതാമേട്രണ്‍ നിയമനം

Share:

കോട്ടയം: ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മേട്രണ്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത, എഎന്‍എം സര്‍ട്ടിഫിക്കറ്റ്/സര്‍ക്കാര്‍ ആശുപത്രികളിലെ സിവില്‍ സര്‍ജന്‍ നല്‍കുന്ന ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

താത്പര്യമുളളവര്‍ സെപ്റ്റംബര്‍ മൂന്ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. നിയമനം ലഭിക്കുന്നവര്‍ കുട്ടികളോടൊപ്പം സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2517728

Tagsmatron
Share: