എൻജിനീയറിങ് ഒാപ്ഷൻ ഇന്നുമുതൽ സമർപ്പിക്കാം

എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിലേക്കും സർക്കാർ ഫാർമസി കോളജുകളിലെ ബി.ഫാം കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള ഒാൺലൈൻ ഒാപ്ഷൻ ജൂൺ 23 മുതൽ സമർപ്പിക്കാം.
ജൂൺ 28ന് വൈകീട്ട് അഞ്ചു വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒാപ്ഷൻ സമർപ്പിക്കാം. ജൂൺ 27ന് ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 30ന് ആദ്യ അലോട്ട്മൻറ് പ്രസിദ്ധീകരിക്കും.