നീറ്റ് പരീക്ഷ: ഫലം പ്രസിദ്ധീകരിച്ചു

Share:

മെ​ഡി​ക്ക​ൽ, ഡ​ൻറ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പഞ്ചാബിൽ നിന്നുള്ള നവദീപ് സിങ്ങാണ് ഒന്നാം റാങ്ക് നേടിയത്. ആദ്യ 25 റാങ്കുകളിൽ മൂന്നു മലയാളികൾ ഇടംപിടിച്ചു.   ആറാം റാങ്ക് നേടിയ ഡെറിക് ജോസഫ്, 18ാം റാങ്ക് നേടിയ നദാ ഫാത്തിമ, 21–ാം റാങ്ക് നേടിയ മരിയ ബിജി വർഗീസ് എന്നിവരാണ് കേരളത്തിന്‍റെ അഭിമാനമായത്.

രാ​ജ്യ​ത്താ​കെ 65,000 എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ളി​ലേ​ക്കും 25,000 ബി.​ഡി.​എ​സ്​ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ്​ പ​രീ​ക്ഷ ന​ട​ന്ന​ത്. സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ ​കോ​ള​ജു​ക​ളി​ലും ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​യി സം​സ്ഥാ​ന​ത്താ​കെ 4050 എം.​ബി.​ബി.​എ​സ് സീ​റ്റും 840 ബി.​ഡി.​എ​സ് സീ​റ്റു​മാ​ണു​ള്ള​ത്.

മെ​ഡി​ക്ക​ൽ, ഡ​ൻറ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​കീ​കൃ​ത പരീക്ഷയായ നീറ്റ്​ രാ​ജ്യ​ത്തെ 1921 കേ​ന്ദ്ര​ങ്ങ​ളി​ലായി മെയിലാണ്​ നടന്നത്​. 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തിയിരുന്നു. ഒ​രു ല​ക്ഷ​ത്തി​പ​തി​നാ​യി​രത്തോളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, ക​ണ്ണൂ​ർ ന​ഗ​ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമായി.

സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​നാ​യി​രു​ന്നു (സി.​ബി.​എ​സ്.​ഇ) പ​രീ​ക്ഷ​ ന​ട​ത്തി​പ്പ്​ ചു​മ​ത​ല.
http://cbseresults.nic.in എന്ന സി.ബി.എസ്.ഇ വെബ്​ സൈറ്റിൽ ഫലം ലഭ്യമാണ്​.

Share: