ഇൻസ്പെക്ഷൻ/ പാക്കിംഗ് അസി. ഒഴിവ്

Share:

തിരുഃ സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബൽ പ്രിൻറിംഗ് പദ്ധതികളിലേക്ക് താൽകാലികമായി ഇൻസ്പെക്ഷൻ/ പാക്കിംഗ് അസിസ്റ്റൻറ് സ്റ്റാഫുകളെ നിയമിക്കും.

പത്ത് ഒഴിവുകളാണുള്ളത്.

പ്രതി ദിനം 675 രൂപ ദിവസവേതന നിരക്കിൽ 179 ദിവസം വരെയാണ് നിയമനം.

പ്രായ പരിധി: 2024 ജൂൺ 24ന് 50 വയസ്സിൽ കൂടാൻ പാടില്ല.

യോഗ്യത: എസ്. എസ്. എൽ. സി അല്ലെങ്കിൽ ഐ.ടി ഐ. ട്രേഡ് സർട്ടിഫിക്കറ്റ് (തത്തുല്യ യോഗ്യത). കൂടാതെ ഒരു പ്രിൻ്റിങ് സ്ഥാപനത്തിൽ ജോലി പരിചയം ഉണ്ടായിരിക്കണം. പകൽ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടതാണ്.

സി-ഡിറ്റിൻറെ തിരുവനന്തപുരം തിരുവല്ലം മെയിൻ കാമ്പസ്സിൽ ജൂൺ 25 ന് രാവിലെ 11 മണി മുതൽ വാക്-ഇൻ-ഇൻ്റർവ്യൂ നടക്കും . യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം .
ഫോൺ: 8921412961. വെബ്സൈറ്റ്: www.cdit.org, www.careers.cdit.org

Tagscdit
Share: